മലയാളത്തിന്‍റെ സ്വന്തം ഉത്സവകാലം...
മലനാടിന്‍റെ മണ്ണും മനസ്സും വസന്തം വിരിയിക്കുന്ന പൊന്നോണം...
മാവേലി മന്നന്‍റെ വരവും ആര്‍പ്പുവിളികളും ആരവങ്ങളും ഈ സുകൃതഹരിത മണ്ണിനു സ്വന്തം...
എങ്കിലും...
നാമറിയാതെ പോകുന്ന ഒരു സത്യമുണ്ട്...
ഓണമില്ലാത്തവരും...
ഓണമുണ്ണാത്തവരും...
ഓണമറിയാത്തവര്‍ പോലും ഇപ്പോഴുമുണ്ട്...
മാറാരോഗങ്ങളാലും ദുരിതങ്ങളാലും കഷ്ടപ്പെടുന്നവര്‍ ...
ഉടുതുണിക്കു മറുതുണിയില്ലാതെ പ്രയാസപ്പെടുന്നവര്‍ ....
പീഡിപ്പിക്കപ്പെട്ടവര്‍ ...
അബലകള്‍ ...
അനാഥര്‍ ...
വിധവകള്‍ ...
അങ്ങനെയങ്ങനെ...
മൃഷ്ടാന്നഭോജനം നടത്തി ഏമ്പക്കമിടും മുമ്പ് ഒരു വേള, ഒരു ചിന്ത നല്ലതാണ്...
എന്നല്ല, അനിവാര്യമാണ്...
അപ്പോഴാണ് നാം മഹാബലിത്തമ്പുരാന്‍റെ പ്രജകളാകാന്‍ യോഗ്യരാകുന്നത്...
ഏവര്‍ക്കും ഓണാശംസകള്‍ ...